ചിന്മയ് കൃഷ്ണദാസിന്റെ അഭിഭാഷകൻ ചികിത്സയ്ക്കായി ഇന്ത്യയിൽ
Tuesday, December 17, 2024 1:59 AM IST
കൊൽക്കത്ത: ബംഗ്ലാദേശിൽ തടവിൽ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന്റെ അഭിഭാഷകൻ രബീന്ദ്ര ഘോഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തി. മകനായ രാഹുൽ ഘോഷിനോടൊപ്പം, കൊൽക്കത്തയ്ക്കു സമീപമുള്ള ബറാക്പുരിലാണ് അദ്ദേഹവും ഭാര്യയും ഇപ്പോൾ താമസിക്കുന്നത്.
പശ്ചിമബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലാണ് രാഹുൽ ഘോഷ് വർഷങ്ങളായി താമസിക്കുന്നത്. വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ പരിക്കേറ്റ രബീന്ദ്ര ഘോഷ് ചികിത്സയ്ക്കായി ഇന്ത്യ സന്ദർശിക്കാറുണ്ട്.
ബംഗ്ലാദേശിൽ ചിന്മയ് കൃഷ്ണദാസിനുവേണ്ടി വാദിക്കുന്ന പിതാവിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നു രാഹുൽ മാധ്യമങ്ങളോടു പറഞ്ഞു. ഈ മാസം ആദ്യമാണ് ധാക്കയിൽ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്.