ശക്തി കപൂറിനെയും തട്ടിക്കൊണ്ടുപോകാൻ നീക്കമെന്ന് പോലീസ്
Monday, December 16, 2024 2:35 AM IST
ബിജ്നോർ/മീററ്റ്: ബോളിവുഡ് നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചതിന് അറസ്റ്റിലായ നാൽവർ സംഘം ശക്തി കപൂറിനെയും ലക്ഷ്യം വച്ചിരുന്നതായി പോലീസ്. ഒരു സ്വകാര്യ ചടങ്ങിനു ക്ഷണിക്കാനെന്ന വ്യാജേന അദ്ദേഹത്തെ വിളിച്ചുവരുത്തി കെണിയിൽപെടുത്താനായിരുന്നു പദ്ധതി.
സമാനരീതിയിൽ മുഷ്താഖ് ഖാനെയും കുടുക്കിയതാണെന്നാണു അദ്ദേഹത്തിന്റെ ഇവന്റ് മാനേജർ പോലീസിന് നൽകിയ പരാതിയിൽനിന്നു വ്യക്തമാകുന്നത്.