ശ്രീലങ്കൻ പ്രസിഡന്റ് ദിസനായക ഇന്ത്യയിൽ
Monday, December 16, 2024 2:35 AM IST
ന്യൂഡൽഹി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുരകുമാര ദിസനായക ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി എൽ. മുരുകൻ ഡൽഹി വിമാനത്താവളത്തിൽ ദിസനായകയെ സ്വീകരിച്ചു.
സെപ്റ്റംബറിൽ അധികാരത്തിലെത്തിയശേഷമുള്ള ദിസനായകയുടെ ആദ്യ വിദേശപര്യടനമാണിത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദിസനായക ചർച്ച നടത്തും.
വ്യാപാരം, നിക്ഷേപം, ഊർജം, സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാകും ചർച്ച.
രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ദിസനായകെ ചർച്ച നടത്തും. ബോധ്ഗയയിലും ദിസനായക സന്ദർശനം നടത്തും.