ബിജെപി നേതാവും ഭാര്യയും എഎപിയിൽ
Monday, December 16, 2024 2:35 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി നേതാവ് രമേഷ് പെഹൽവാനും ഭാര്യ കുസും ലതയും ആംആദ്മി പാർട്ടിയിൽ ചേർന്നു. കുസും ലത രണ്ടു തവണ ഡൽഹി നഗരസഭാ കൗൺസിലറായിട്ടുണ്ട്. അരവിന്ദ് കേജരിവാളിന്റെ സാന്നിധ്യത്തിലാണ് ഇരുവരും എഎപി അംഗത്വമെടുത്തത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കസ്തൂർബനഗർ സീറ്റിൽ രമേഷ് പെഹൽവാൻ എഎപി ടിക്കറ്റിൽ മത്സരിക്കും.