കാണാതായ റവന്യു ഓഫീസറുടെ മൃതദേഹം അഴുക്കുചാലിൽ
Monday, December 16, 2024 2:35 AM IST
ബറേലി: കാണാതായ റവന്യുവകുപ്പ് ഉദ്യോഗസ്ഥൻ മനീഷ് കാശ്യപിന്റെ (45) മൃതദേഹം ബാബിയ ഗ്രാമത്തിലെ അഴുക്കുചാലിൽ കണ്ടെത്തി.
ഫരീദ്പുർ താലൂക്കിലെ ഉദ്യോഗസ്ഥനായ മനീഷിനെ നവംബർ 27ന് ജോലിക്കായി വീട്ടിൽനിന്നിറങ്ങിയ ഉടൻ കാണാതാവുകയായിരുന്നു. കപൂർപുരിലെ ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണു സൂചന. പ്രതികൾ നാട്ടിലെ പ്രാദേശിക ഭരണകൂടത്തിലുള്ള ഉദ്യോഗസ്ഥരാണെന്ന് മനീഷിന്റെ മാതാപിതാക്കൾ മൊഴി നല്കി.
നവംബർ 27ന് താലൂക്ക് ഓഫീസിനുമുന്നിൽ കാറിലിരുന്ന മനീഷിനെ പ്രതികളിലൊരാൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചതായാണ് പോലീസിനു ലഭിച്ച വിവരം.