ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പാ​ര​ത്തി​ലും ദു​രു​പ​യോ​ഗ​ത്തി​ലും ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി. ഇ​ത്ത​ര​ത്തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സ​മൂ​ഹം നി​ഷി​ദ്ധ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും ച​ർ​ച്ച ആ​വ​ശ്യ​മാ​ണെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി.​നാ​ഗ​ര​ത്ന, എ​ൻ.​കോ​ടീ​ശ്വ​ർ സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.


ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വ്യാ​പാ​ര​ത്തി​ൽ​നി​ന്നു​ള്ള ലാ​ഭം തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്നു. ഇ​ത്ത​രം വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​ടും​ബ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​ത ഉ​ള​വാ​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ പ​ഠ​ന​മി​ക​വ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കുമെന്നും കോടതി നീരീക്ഷിച്ചു. പാ​കി​സ്ഥാ​നി​ൽ​നി​ന്നു ഇ​ന്ത്യ​യി​ലേ​ക്ക് ല​ഹ​രി ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.