ന്യൂ​ഡ​ൽ​ഹി: കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ സെ​മി​ത്തേ​രി നി​യ​മ​പ്ര​കാ​ര​മാ​ണു മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ള്ളി​ക​ളി​ലെ സെ​മി​ത്തേ​രി​ക​ളി​ൽ മൃ​ത​സം​സ്കാ​ര ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ​ബാ​വ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ സ​ഭാ ത​ർ​ക്ക​ത്തി​ലു​ൾ​പ്പെ​ട്ട മ​ല​ങ്ക​ര സ​ഭ​യു​ടെ സെ​മി​ത്തേ​രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 1934ലെ ​സ​ഭാ​ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.


മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ള്ളി​ക​ളി​ലെ സെ​മി​ത്തേ​രി​ക​ളി​ൽ മൃ​ത​സം​സ്കാ​ര​ച്ചട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത് 2020ൽ ​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ സെ​മി​ത്തേ​രി നി​യ​മം അ​നു​സ​രി​ച്ചാ​ണെ​ന്നും ഒ​രു വി​ഭാ​ഗ​ത്തി​നെ​തി​രേ​യും വി​വേ​ച​ന​മി​ല്ലെ​ന്നും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​ള്ളി​ക​ൾ​ക്കോ സെ​മി​ത്തേ​രി​ക​ൾ​ക്കോ പു​റ​ത്തു​വ​ച്ച് സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മു​ള്ള വൈ​ദി​ക​നെ നി​യോ​ഗി​ച്ച് ശു​ശ്രൂ​ഷാ​ച​ട​ങ്ങു​ക​ൾ ന​ട​ത്താ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. മ​ല​ങ്ക​ര സ​ഭ​യു​ടെ സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ യാ​ക്കോ​ബാ​യ വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സ​ഭാ​ധ്യ​ക്ഷ​ൻ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.