ആധവ് അർജുന വിസികെ വിട്ടു
Monday, December 16, 2024 2:35 AM IST
ചെന്നൈ: ഡിഎംകെയെ വിമർശിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട ആധവ് അർജുന വിസികെ വിട്ടു. വിസികെ അധ്യക്ഷൻ തോൽ തിരുമാവളന് രാജിക്കത്ത് അയച്ചു.
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ മരുമകനാണ് ആധവ്. ഡിഎംകെ സഖ്യത്തിലുള്ള പാർട്ടിയാണ് വിസികെ. ഈ മാസം ഒന്പതിനായിരുന്നു വിസികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ ആധവ് അർജുനയെ ആറു മാസത്തേക്കു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്.