അജിത് ഡോവൽ ചൈനയിലേക്ക്
Tuesday, December 17, 2024 1:59 AM IST
ന്യൂഡൽഹി: ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക്. യഥാർഥ നിയന്ത്രണരേഖയിൽനിന്ന് (എൽഎസി) ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചതിനുശേഷം നടത്തുന്ന ചർച്ചകളിൽ അജിത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും.
2019നുശേഷം ആദ്യമായാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളുടെ ചർച്ച നടക്കുന്നത്.
എൽഎസിയിൽ ഇരുരാജ്യങ്ങളും സമവായത്തിലെത്തിയതിനുശേഷം നടക്കുന്ന ചർച്ചയ്ക്കായി ഈയാഴ്ചതന്നെ അജിത് ചൈന സന്ദർശിക്കുമെന്നാണു സൂചന.