യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി
Sunday, December 15, 2024 1:35 AM IST
കറാച്ചി/ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി.
യാത്രക്കാരിലൊരാൾക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെയാണ് 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനത്താവളത്തിൽ കാത്തുനിന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. നടപടിക്രമങ്ങൾക്കുശേഷം ഡൽഹിയിലേക്കു തിരിച്ചുപറന്ന വിമാനം രോഗിയെ ഇറക്കി വീണ്ടും ജിദ്ദയിലേക്കു പോവുകയായിരുന്നു. 55 കാരനായ ഇന്ത്യക്കാരനാണ് അസുഖബാധിതനായത്.
പാക് വ്യോമാർതിർത്തിക്കുള്ളിലൂടെ പറന്ന വിമാനത്തിന് മാനഷിക പരിഗണനകൾ കണക്കിലെടുത്താണ് ഇറങ്ങാൻ അനുമതി നൽകിയെന്ന് പാക്കിസ്ഥാൻ എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു.