ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ൽ ഭ​ര​ണ​ഘ​ട​ന ത​ക​ർ​ക്ക​പ്പെ​ട്ടെ​ന്ന് മ​ണി​പ്പു​ർ ഔ​ട്ട​ർ എം​പി ആ​ൽ​ഫ്ര​ഡ് ക​ങ്കം എ​സ്.​ ആ​ർ​ത​ർ.

ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ​ന്ന നി​ല​യി​ൽ മ​ണി​പ്പു​രി​ലെ ജ​ന​ങ്ങ​ൾ​ക്കു നീ​തി ല​ഭി​ക്കേ​ണ്ട​ത് അ​വ​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ആ​ർ​ത​ർ ലോ​ക്സ​ഭ​യി​ൽ ന​ട​ന്ന ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് മ​ണി​പ്പു​രി​ലെ ജ​ന​ങ്ങ​ളോ​ട് പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

“ രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട് ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു, നി​ങ്ങ​ളു​ടെ ആ​ളു​ക​ളോ​ട് മ​ണി​പ്പു​രി​ലെ ക​ലാ​പം അ​വ​സാ​നി​പ്പി​ക്കാ​ൻ പ​റ​യൂ’’ -കൈ​ക​ൾ കൂ​പ്പി​ക്കൊ​ണ്ട് ആ​ർ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.


“ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ക​ലാ​പ​ങ്ങ​ൾ​ക്ക് മ​ണി​പ്പു​രി​ലെ കു​ട്ടി​ക​ളും സ്ത്രീ​ക​ളും സാ​ക്ഷ്യം വ​ഹി​ച്ചു. സ്വ​ന്തം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തു​ക്ക​ളും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് രാ​ജ്യ​ത്തി​ന് അ​പ​മാ​നമാ​ണ്. മ​ണി​പ്പു​ർ പ്ര​ശ്നം രാ​ഷ്‌​ട്രീ​യം കാ​ണാ​തെ പ​രി​ഹ​രി​ക്ക​ണം. രാ​ജ്യം മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യി വ​ള​രാ​ൻ കു​തി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ സ്വ​ന്തം ജ​ന​ങ്ങ​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​കാ​തെ അ​തെ​ങ്ങ​നെ സാ​ധ്യ​മാ​കും. ''-ആ​ർ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.