ഇം​​​ഫാ​​​ല്‍: ക​​​ലാ​​​പ​​​ഭൂ​​​മി​​​യാ​​​യ മ​​​ണി​​​പ്പു​​​രി​​​ല്‍ ബി​​​ഹാ​​​റി​​​ല്‍നി​​​ന്നു​​​ള്ള ര​​​ണ്ടു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ വെ​​​ടി​​​യേ​​​റ്റു ​മ​​​രി​​​ച്ചു. ക​​​ക്ചിം​​​ഗ്- വാ​​​ബാ​​​ഗൈ റോ​​​ഡി​​​ലെ കെ​​​യ്‌​​​റാ​​​ക്കി​​​ലെ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പം ശ​​​നി​​​യാ​​​ഴ്ച അ​​ജ്ഞാ​​ത​​സം​​ഘം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു​​നേരേ വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

മെ​​​യ്‌​​​തെയ് വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് ആ​​​ധി​​​പ​​​ത്യ​​​മു​​​ള്ള മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ബി​​​ഹാ​​​റി​​​ലെ ഗോ​​​പാ​​​ല്‍ഗ​​​ഞ്ച് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സു​​​ന​​​ലാ​​​ല്‍ കു​​​മാ​​​ര്‍ (18), ദ​​​ശ​​​ര​​​ത് കു​​​മാ​​​ര്‍ (17) എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നി​​ർ​​മാ​​ണ​​തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ ഇ​​രു​​വ​​രും ജോ​​​ലി​​​യ്ക്കു​​​ശേ​​​ഷം വാ​​​ട​​​ക​​​വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​യാ​​ണ് അ​​ക്ര​​മി​​ക​​ളു​​ടെ മു​​ന്നി​​ൽ​​പ്പെ​​ട്ട​​ത്.


സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​തീ​​​​വ​​​​ദുഃ​​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി പ​​റ​​ഞ്ഞ ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ ഇ​​രു​​വ​​രു​​ടേ​​യും ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കു ര​​​​ണ്ടു​​​​ല​​​​ക്ഷം​​​​രൂ​​​​പ വീ​​​​തം സ​​​​ഹാ​​​​യ​​​​ധ​​​​നം ന​​​​ല്കു​​​​മെ​​​​ന്നും അ​​റി​​യി​​ച്ചു.