എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടികൾക്ക് പരിക്ക്
Monday, December 16, 2024 2:35 AM IST
മവുഗഞ്ച്: മധ്യപ്രദേശിലെ മാവുഗഞ്ച് ജില്ലയിൽ സർക്കാർ ഹോസ്റ്റലിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ എട്ടു കുട്ടികൾക്കും കുശിനിക്കാരനും പരിക്കേറ്റു. പട്ടികജാതി വിഭാഗക്കാർക്കുള്ള ഹോസ്റ്റലിൽ ശനിയാഴ്ച രാത്രി 11നായിരുന്നു ദുരന്തം.