ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിൽ ഇന്ന് അവതരിപ്പിക്കും
Tuesday, December 17, 2024 1:59 AM IST
ന്യൂഡൽഹി: "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ലോക്സഭയിലേക്കും സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന് രണ്ടു ബില്ലുകൾ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ഇന്നലെ ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.