ചിത്രകാരി ജോധയ്യ ബായി അന്തരിച്ചു
Tuesday, December 17, 2024 1:59 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ബൈഗ ആദിവാസിഗോത്ര ചിത്രകലാരൂപത്തെ പ്രശസ്തമാക്കിയ ജോധയ്യ ബായി(86)അന്തരിച്ചു. ഉമാരിയ ജില്ലയിലെ ലോധ ഗ്രാമത്തിലായിരുന്നു അന്ത്യം.
2023ൽ രാജ്യം പദ്മശ്രീ നല്കി ആദരിച്ച ജോധയ്യ ബായി, ബൈഗ ചിത്രകലാ ശൈലി പ്രോത്സാഹിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭയായിരുന്നുവെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അനുസ്മരിച്ചു.