മോസ്റ്റ് ഫേവേർഡ് നേഷൻ: ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലൻഡ്
Saturday, December 14, 2024 1:17 AM IST
ന്യൂഡൽഹി: ഇരട്ട നികുതി ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന അധിക സൗഹൃദ പദവിയിൽ (മോസ്റ്റ് ഫേവേർഡ് നേഷൻ) സ്വിറ്റ്സർലൻഡ് ഇന്ത്യയെ ഒഴിവാക്കി.
അധിക സൗഹൃദ പദവിയിൽനിന്ന് ഒഴിവാക്കിയതു സ്വിറ്റ്സർലൻഡിന്റെ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കും. യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കന്പനികൾക്ക് അധിക നികുതി വരുകയും ചെയ്യും.
ഏതെങ്കിലും രാജ്യവുമായി ഇന്ത്യ വാണിജ്യക്കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ സാന്പത്തിക സഹകരണ സംഘടനയിൽ ചേർന്നതുകൊണ്ടുമാത്രം അധിക സൗഹൃദരാജ്യ പദവി ലഭിക്കില്ലെന്നു സുപ്രീംകോടതി അടുത്ത നാളിൽ വിധിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണു തീരുമാനമെടുത്തതെന്നു സ്വിസ് ധനകാര്യ വകുപ്പ് കഴിഞ്ഞ 11-ന് വ്യക്തമാക്കി.