മണിപ്പുരിൽ കലാപകാരിയെ വെടിവച്ചു കൊന്നു
Sunday, December 15, 2024 1:35 AM IST
ഇംഫാൽ: മണിപ്പുരിലെ തൗബാലിൽ സുരക്ഷാസേനയുടെ വെടിയേറ്റ് കലാപകാരി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ആറംഗസംഘം അറസ്റ്റിലായി.
രഹസ്യവിവരത്തെത്തുടർന്ന് തൗബാലിലെ സലുംഗ്ഫാമിൽ കാർ തടഞ്ഞുനിർത്തി പരിശോധന നടത്താൻ ശ്രമിക്കുന്നതിനിടെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് കാറിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെട്ടത്.