ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക: മന്ത്രി ജയശങ്കർ
Saturday, December 14, 2024 2:17 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സമീപനം ആശങ്കാജനകമാണെന്നും സുരക്ഷ ഉറപ്പാക്കുന്നതിനു സർക്കാർ നടപടികൾ സ്വീകരിക്കുമെന്നാണു കരുതുന്നതെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമണത്തിനു വിധേയരാവുകയാണ്. പലതവണ ഇക്കാര്യം ബംഗ്ലാദേശിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അടുത്തിടെ വിദേശകാര്യമന്ത്രി സെക്രട്ടറി ധാക്കയിലെത്തുകയും ചെയ്തിരുന്നു-ലോക്സഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി വ്യക്തമാക്കി.