മാലിന്യക്കൂന്പാരത്തിൽ സ്ത്രീയുടെ തല
Saturday, December 14, 2024 1:17 AM IST
കോൽക്കത്ത: സ്ത്രീയുടേതെന്നു സംശയിക്കുന്ന അറത്തെടുത്ത തലയുടെ ഭാഗം മാലിന്യക്കൂന്പാരത്തിൽനിന്നു കണ്ടെത്തി. ഗോൾഫ് ഗ്രീൻ പോലീസ് സ്റ്റേഷനു സമീപമുള്ള ഗ്രഹാം റോഡിലെ പ്രദേശവാസികളാണ് തലയുടെ ഭാഗം ആദ്യം കാണുന്നത്. തലയുടെ ഭാഗം വിദഗ്ധ പരിശോധനയ്ക്കായി എംആർ ബംഗൂർ ആശുപത്രിയിലേക്ക് പോലീസ് അയച്ചു.
ശരീരത്തിലെ മറ്റു ഭാഗങ്ങൾ കണ്ടെത്താനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. പ്രഥമ റിപ്പോർട്ടിൽ, 35 നും 40നുമിടയിൽ പ്രായമുള്ള യുവതിയുടേതാകാം തല എന്നാണു നിഗമനം. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
12 മണിക്കൂറിനുള്ളിൽ കൊല നടത്തിയിട്ടുണ്ടാവാമെന്നാണ്, രക്തക്കറയും മുറിവുകളും അടയാളപ്പെടുത്തുന്നതെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബിദിഷ കാലിത പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ പ്രദേശത്തുനിന്നു പോലീസ് നായ ഒരു കിലോമീറ്റർ അകലെയുള്ള, ആളുകൾ തിങ്ങിപ്പാർക്കുന്ന കെട്ടിടസമുച്ചയത്തിനു മുന്നിലേക്ക് ഓടിയെങ്കിലും അവിടെനിന്നു.