കന്നിപ്രസംഗം കസറി; പ്രിയങ്കയ്്ക്കു മുത്തം നൽകി അഭിനന്ദിച്ച് രാഹുൽ
Saturday, December 14, 2024 2:17 AM IST
ന്യൂഡൽഹി: തുടക്കക്കാരിയുടെ സങ്കോചമില്ലാതെ ലോക്സഭയിൽ തന്റെ കന്നിപ്രസംഗത്തിൽ പ്രിയങ്ക ഗാന്ധി കത്തിക്കയറിയപ്പോൾ അഭിനന്ദനപ്രവാഹവുമായി കോണ്ഗ്രസ് നേതാക്കൾ.
പ്രിയങ്കയുടെ പ്രസംഗം കഴിഞ്ഞയുടൻ മുൻനിരയിലെ പ്രതിപക്ഷനേതാവിന്റെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് നാലാം നിരയിലെ പ്രിയങ്കയുടെ ഇരിപ്പിടത്തിലെത്തി നെറ്റിയിൽ മുത്തം നൽകിയാണു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഹോദരിയെ അഭിനന്ദിച്ചത്.
പ്രിയങ്കയുടെ ആദ്യപ്രസംഗം അമ്മ സോണിയ ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും മകൻ റെയ്ഹാനും മല്ലികാർജുൻ ഖാർഗെയുടെ മുറിയിലിരുന്നാണു കേട്ടത്. പ്രിയങ്കയുടേത് മികച്ച പ്രസംഗമായിരുന്നുവെന്നാണ് സോണിയ അഭിപ്രായപ്പെട്ടത്. അവളുടെ അനുഭവങ്ങളുപയോഗിച്ച് രാജ്യത്തെ സാമൂഹ്യപ്രശനങ്ങൾ നന്നായി അവതരിപ്പിച്ചുവെന്ന് റോബർട്ട് വാദ്ര അഭിപ്രായപ്പെട്ടു.