അദ്വാനി ആശുപത്രിയിൽ
Sunday, December 15, 2024 1:35 AM IST
ന്യൂഡൽഹി: ആരോഗ്യനില വഷളായതിനെത്തുടർന്ന് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു നാലാം തവണയാണ് 96 കാരനായ അദ്വാനിയെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.