മഹാരാഷ്ട്ര മന്ത്രിസഭാ വികസനം നാളെ
Saturday, December 14, 2024 2:17 AM IST
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വികസനം നാളെ നടക്കും. നാഗ്പുരിലാണു സത്യപ്രതിജ്ഞ നടക്കുക. 30 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
പകുതിയോളം മന്ത്രിസ്ഥാനങ്ങൾ ബിജെപി ഏറ്റെടുക്കും. നിയമസഭയുടെ ശൈത്യകാല സമ്മേളനം 16ന് നാഗ്പുരിൽ ആരംഭിക്കും.