മണിപ്പുരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി
Wednesday, December 4, 2024 2:50 AM IST
ഇംഫാൽ: കലാപ സാഹചര്യം പരിഗണിച്ച് മണിപ്പുരിലെ ഒന്പത് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം സംസ്ഥാനസർക്കാർ വ്യാഴാഴ്ച വരെ നീട്ടി.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കക്ചിംഗ്, ബിഷ്ണുപുർ, തൗബാൽ, ചുരാചന്ദ്പുർ, കാങ്പോക്പി, ഫെർസ്വാൽ, ജിരിബാം ജില്ലകളിലാണ് നിരോധനം ബാധകമെന്ന് ആഭ്യന്തരവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.