ബാലറ്റ് പേപ്പർ പ്രതീകാത്മക തെരഞ്ഞെടുപ്പ് റദ്ദാക്കി മാർകഡ്വാഡി നിവാസികൾ
Wednesday, December 4, 2024 2:50 AM IST
മുംബൈ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശാസ്യത അറിയാൻ ബാലറ്റ് പേപ്പർ ഉപയോഗിച്ച് പ്രതീകാത്മക വോട്ടെടുപ്പ് നടത്താനുള്ള നീക്കം ഉപേക്ഷിച്ച് മഹാരാഷ്ട്രയിലെ മർകഡ്വാഡി ഗ്രാമവാസികൾ.
പോലീസിന്റെയും അധികൃതരുടെയും കർശന ഇടപെടലിനെത്തുടർന്നായിരുന്നു ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചത്. രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ പ്രദേശത്ത് മാൽഷിറാസ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള റീ പോളിംഗ് അനുവദിക്കില്ലെന്ന് തഹസിൽദാർ വിജയ പൻഗാർക്കർ അറിയിക്കുകയായിരുന്നു ബിജെപിയുടെ സമ്മർദം മൂലം പോലീസ് ഗ്രാമീണരെ തടയുകയായിരുന്നുവെന്നു മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പഠോളെ ആരോപിച്ചു.
ഇവിഎമ്മിന്റെ വിശ്വാസ്യത തെളിയിക്കാനുള്ള അവസരമായിരുന്നുവെന്നും ബിജെപിയുടെ ഇടപെടലോടെ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.