രാജ് കുന്ദ്രയെ ഇഡി ചോദ്യം ചെയ്യും
Monday, December 2, 2024 4:43 AM IST
മുബൈ: അശ്ലീല ചിത്രങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വ്യവസായി രാജ് കുന്ദ്രയെ ഇഡി വിളിപ്പിച്ചു. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ മൊഴി കൊടുക്കാനാണു നിർദേശം.
ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്നുള്ള മറ്റൊരു വ്യവസായിയെയും വിളിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം മുൻപ് കുന്ദ്രയുടെ മുംബൈയിലെ വസതി ഇഡി റെയ്ഡ് ചെയ്തിരുന്നു. ഈ വർഷം ആദ്യം, ക്രിപ്റ്റോകറൻസി കേസിൽ കുന്ദ്രയുടെയും ഭാര്യയായ നടി ശിൽപ ഷെട്ടിയുടെയും 98 കോടി വരുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതി ഈ നീക്കത്തെ തടയുകയാണുണ്ടായത്.