ആദ്യമായി ചുമതലയേൽക്കാൻ പോയ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു
Tuesday, December 3, 2024 1:49 AM IST
ഹാസൻ: ആദ്യമായി ചുമതലയേൽക്കാൻ പോയ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. കർണാടക കേഡറിലെ 2023 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹർഷ് ബർധൻ (26) മരിച്ചത്.
മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം ഹൊളെനരസിപുർ എന്ന സ്ഥലത്ത് പ്രൊബേഷണറി എഎസ്പി ആയി ചുമതലയേൽക്കാൽ പോകവേയാണു വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ ഒരു കെട്ടിടത്തിലും മരത്തിലും ഇടിക്കുകയായിരുന്നു. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി.