അദാനി കുറ്റപത്രം: പാർലമെന്റിനു പുറത്ത് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം
Wednesday, December 4, 2024 2:50 AM IST
ന്യൂഡൽഹി: വ്യവസായപ്രമുഖൻ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം എംപിമാർ പാർലമെന്റ് സമുച്ചയത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടി, സിപിഎം, സിപിഐ, രാഷ്ട്രീയ ജനതാദൾ, ശിവസേന (ഉദ്ധവ് വിഭാഗം), ഡിഎംകെ തുടങ്ങിയ പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം അദാനി വിഷയമുയർത്തി പ്രതിഷേധിച്ചെങ്കിലും സമാജ്വാദി പാർട്ടിയും തൃണമൂൽ കോണ്‍ഗ്രസും വിട്ടുനിന്നു.
മോദിയും അദാനിയും ഒന്നാണെന്ന ബാനറുയർത്തി ഇരുവർക്കുമെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.