കോൺഗ്രസ് എഴുതിത്തന്നാൽ ആസാമിൽ ബീഫ് നിരോധിക്കും: ഹിമന്ത ബിശ്വ ശർമ
Monday, December 2, 2024 4:43 AM IST
ഗോഹട്ടി: കോൺഗ്രസ് രേഖാമൂലം എഴുതിത്തന്നാൽ ആസാമിൽ ബീഫ് നിരോധിക്കാമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സമഗുരിയിൽ തെരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപി ബീഫ് വിതരണം ചെയ്തെന്ന കോൺഗ്രസ് ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഈ വിഷയം ഉയർത്തിയതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സമഗുരി 25 വർഷമായി കോൺഗ്രസിനൊപ്പമായിരുന്നു. സമഗുരി പോലൊരു മണ്ഡലത്തിൽ കോൺഗ്രസ് 27,000 വോട്ടിനു തോറ്റത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. ഇത് ബിജെപിയുടെ വിജയത്തേക്കാൾ കോൺഗ്രസിന്റെ പരാജയമാണ്. സംസ്ഥാനത്ത് ബീഫ് നിരോധിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപെന്‍ കുമാര്‍ ബോറ രേഖാമൂലം അഭ്യര്‍ഥിച്ചാല്‍ സംസ്ഥാനത്ത് ഉടനീളം ബീഫ് നിരോധനം നടപ്പാക്കാം”- ഹിമന്ത പറഞ്ഞു.