സുപ്രീംകോടതിയിൽ തീപിടിത്തം
Tuesday, December 3, 2024 1:49 AM IST
ന്യൂഡൽഹി: സുപ്രീംകോടതി സമുച്ചയത്തിൽ തീപിടിത്തം. കോടതി നന്പർ 11നും 12നും ഇടയിലുള്ള കാത്തിരിപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്. തീ ഉടൻതന്നെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാത്തിരിപ്പു മുറിയിൽനിന്ന് പുകയുയർന്നത് ശ്രദ്ധയിൽപെട്ടപ്പോൾതന്നെ സെക്യൂരിറ്റി ജീവനക്കാരും ചുറ്റും കൂടി നിന്നവരും അഗ്നി ശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.