ഉരുക്കുശാലയിൽ ഫ്ലൈ ആഷ് ദേഹത്തു വീണ് തൊഴിലാളി മരിച്ചു
Monday, December 2, 2024 6:36 AM IST
റായ്ഗഡ്: ഛത്തീസ്ഗഡിൽ ജിൻഡാലിന്റെ ഉടമസ്ഥതയിലുള്ള ഉരുക്കുശാലയിൽ ചുട്ടുപൊള്ളുന്ന ഫ്ലൈ ആഷ് ദേഹത്തു വീണ് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
അശോക് കുമാർ കേവത് (39) ആണ് മരിച്ചത്. മറ്റൊരു ജീവനക്കാരനായ ദീപക് യാദവിനെ(40) ഗുരുതര പൊള്ളലുകളോടെ റായ്പുർ സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.