തമിഴ്നാട്ടിൽ മഴ കുറഞ്ഞു
Wednesday, December 4, 2024 2:50 AM IST
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്നു മൂന്നുദിവസമായി തമിഴ്നാട്ടിൽ തുടർന്ന കനത്ത മഴയ്ക്കു ശമനം.
ഇന്നലെ നീലഗിരി, കോയന്പത്തൂർ, ഈറോഡ്, കരൂർ, തിരുച്ചിറപ്പള്ളി, നാമക്കൽ, സേലം, ധർമപുരി, കൃഷ്ണഗിരി, തിരുപ്പത്തൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമായിരുന്നു മഴ. തിങ്കളാഴ്ചവരെ തമിഴ്നാട്, പുതുച്ചേരി മേഖലകളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പ്രളയബാധിത മേഖലയിൽ ജനജീവിതം ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ല. പ്രളയബാധിത ജില്ലകളിലെ റേഷൻ കാർഡ് ഉടമകൾക്ക് രണ്ടായിരം രൂപ വീതം ധനസഹായവും മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നൽകുമെന്നും മുഖ്യമന്ത്രി എൻ.കെ. സ്റ്റാലിൻ അറിയിച്ചു.