വെടിവയ്പിൽ കൊല്ലപ്പെട്ട കുക്കികളുടെ സംസ്കാരം വ്യാഴാഴ്ച
Monday, December 2, 2024 4:43 AM IST
ഇംഫാൽ: ജിരിബാമിൽ സിആർപിഎഫുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ട 10 പേരുൾപ്പെടെ 12 കുക്കി പുരുഷന്മാരുടെ സംസ്കാരം വ്യാഴാഴ്ച ചുരാചന്ദ്പുരിൽ നടക്കും. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) ശനിയാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണു പ്രഖ്യാപനം.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുക്കി യുവാക്കളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുടുംബാംഗങ്ങൾക്കു കൈമാറാതെ സംസ്കാരം നടത്തില്ലെന്ന് ഐടിഎൽഎഫ് നേരത്തേ തീരുമാനിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ട കേസുകൾ തുടരുമെന്നും സംഘടന അറിയിച്ചു. വ്യാഴാഴ്ച നിശബ്ദറാലി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.