വനിതാ കോൺസ്റ്റബിളിനെ സഹോദരൻ കുത്തിക്കൊന്നു
Tuesday, December 3, 2024 1:49 AM IST
ഹൈദരാബാദ്: അന്യജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന് വനിതാ കോൺസ്റ്റബിളിനെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി.
ഹയാത്നഗർ സ്റ്റേഷനിലേക്കു യുവതി സ്കൂട്ടറിൽ ഡ്യൂട്ടിക്കു പോകുംവഴി പിന്നാലെ കാറിലെത്തിയ സഹോദരൻ അമിതവേഗത്തിൽ ഇടിച്ചുതെറിപ്പിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.