സിബിഐ മുൻ ഡയറക്ടർ വിജയ് ശങ്കർ അന്തരിച്ചു
Wednesday, December 4, 2024 1:51 AM IST
ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടർ വിജയ് ശങ്കർ (76) അന്തരിച്ചു. ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരുന്ന അദ്ദേഹം നോയിഡയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേ ഹം ഇന്നലെയാണ് അന്തരിച്ചത്. മൃതദേഹം മെഡിക്കൽ പഠനത്തിനായി എയിംസിന് കൈമാറും.
2005 ഡിസംബർ 12 മുതൽ 2008 ജൂലൈ 31 വരെയായിരുന്നു സിബിഐ തലപ്പത്ത് ഉണ്ടായിരുന്നത്. ബിഎസ്എഫ് ഐജി, സശാസ്ത്ര സീമാ ബെൽ എന്നിവയുടെ തലവനായും സേവനമനുഷ്ഠിച്ചിരുന്നു.