ജമ്മു കാഷ്മീരിൽ കൊടുംഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു
Wednesday, December 4, 2024 2:50 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. ശ്രീനഗറിനു സമീപമുള്ള ദാചിഗാം വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. എ കാറ്റഗറി ഭീകരനായ ജുനൈദ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്.
ഗന്ദർബാലിൽ ടണൽ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ക്യാന്പിനു നേർക്കുണ്ടായ ആക്രമണത്തിൽ ജുനൈദ് പങ്കാളിയായിരുന്നു. ഒക്ടോബറിൽ നടന്ന ആക്രമണത്തിൽ കാഷ്മീർ സ്വദേശിയായ ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.