ദിവ്യാംഗ ഭാരതയാത്ര സമാപനം ഇന്ന്
Tuesday, December 3, 2024 1:49 AM IST
ന്യൂഡൽഹി: ദിവ്യാംഗ വ്യക്തികളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാനായി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തിയ ഭാരതയാത്രയ്ക്ക് ഇന്ന് ഡൽഹിയിൽ സമാപനം.
അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഇന്നു വൈകുന്നേരം ആറിന് ചേരുന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, രാംദാസ് അത്താവലെ എന്നിവരും എംപിമാരും പങ്കെടുക്കും.
എല്ലാവരെയും ഉൾക്കൊള്ളുകയെന്ന പ്രമേയവുമായി ഇൻക്ലൂസീവ് ഇന്ത്യ എന്ന പേരിൽ രണ്ടു മാസം നീണ്ട ഭാരതപര്യടനത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ സ്നേഹിക്കാൻ രാജ്യമെങ്ങുമുള്ള ജനങ്ങളിൽ ആഗ്രഹം ഉണർത്താനായെന്ന് മുതുകാട് പത്രസമ്മേളനത്തിൽ അറിയിച്ചു.
സാമൂഹ്യമാറ്റത്തിന് മാജിക് എന്ന സന്ദേശത്തോടെയാണു കഴിഞ്ഞ ഒക്ടോബർ ആറിന് കന്യാകുമാരിയിൽനിന്നു തുടങ്ങി ജമ്മു കാഷ്മീർവരെ യാത്ര നടത്തിയത്.