യുജിസി നെറ്റ് പരീക്ഷ 21, 27 തീയതികളിൽ
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഈമാസം 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.
21 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും 27 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെയുമാണ് പരീക്ഷ നടത്തുന്നത്. ഇന്നലെ നടത്താനിരുന്ന പരീക്ഷ പൊങ്കൽ, മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവയ്ക്കുകയായിരുന്നു.