പശുക്കളുടെ അകിട് അറത്തുമാറ്റി; ഒരാൾ അറസ്റ്റിൽ
Tuesday, January 14, 2025 3:08 AM IST
ബംഗളൂരു: കർണാടകയിൽ പശുക്കളെ ആക്രമിച്ച് അകിട് അറത്തുമാറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബംഗളൂരു ചാമരാജ് പേട്ടയിലെ വിനായകനഗറിലായിരുന്നു സംഭവം. പ്രദേശവാസിയാണ് അറസ്റ്റിലായത്.
മൂന്നു പശുക്കളുടെ അകിടാണു പ്രതി അറത്തുമാറ്റിയത്. പശുക്കളുടെ ബഹളം കേട്ട് നോക്കിയ പ്രദേശവാസികൾ പശുക്കൾ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണു കണ്ടത്. കർണൻ എന്നയാളുടെ പശുക്കളാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.
പോലീസ് നടപടിയെടുത്തില്ലെങ്കിൽ കരിദിനം ആചരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.