പാചകം ചെയ്യുന്നതിനിടെ ചപ്പാത്തിയിൽ തുപ്പിയ യുവാവ് അറസ്റ്റിൽ
Tuesday, January 14, 2025 3:08 AM IST
ന്യൂഡൽഹി: ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ ചപ്പാത്തിയിൽ തുപ്പിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി അതിർത്തിയോടു ചേർന്ന ഗാസിയാബാദിലാണു സംഭവം.
ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശി ഇർഫാനെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് ഭക്ഷണത്തിൽ തുപ്പുന്ന വീഡിയോ മറ്റൊരാൾ പകർത്തുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവം നടന്ന ഭക്ഷണശാലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി.