യുജിസി-നെറ്റ് പരീക്ഷ നീട്ടിവച്ചു
Tuesday, January 14, 2025 3:08 AM IST
ന്യൂഡൽഹി: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷ (നെറ്റ്) മകരസംക്രാന്തിയും പൊങ്കലും കണക്കിലെടുത്ത് നീട്ടിവച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു.
പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് എൻടിഎ പരീക്ഷാവിഭാഗം മേധാവി രാജേഷ് കുമാർ അറിയിച്ചു. 16 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്കു മാറ്റമില്ല.