മിസൈൽ പരീക്ഷണം വിജയകരം
Tuesday, January 14, 2025 2:01 AM IST
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റി-ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് എംകെ 2 വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിംഗ് റേഞ്ചിലായിരുന്നു പരീക്ഷണം.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ) ആണ് മിസൈൽ വികസിപ്പിച്ചത്. മൂന്നു ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചു.