അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചു
Tuesday, January 14, 2025 2:01 AM IST
മുംബൈ: സർപഞ്ച് സന്തോഷ് ദേശ്മുഖ് കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ(എസ്ഐടി) മഹാരാഷ്ട്ര സർക്കാർ പുനഃസംഘടിപ്പിച്ചു.
ഡിഐജി ബസവരാജ് തേലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ആറു പേർകൂടിയുണ്ട്. തേലിയുടെ മേൽനോട്ടത്തിൽ സിഐഡി എഎസ്പി കിരൺ പാട്ടീൽ ആണ് കേസിന്റെ അന്വേഷണം നടത്തുക.
സിഐഡി ബീഡ് ഡെപ്യൂട്ടി എസ്പി അനിൽ ഗുജാർ, ഇൻസ്പെക്ടർ സുഭാഷ് മുതേ, സിഐഡി ഫ്ലൈയിംഗ് സ്ക്വാഡ് ഇൻസ്പെക്ടർ അക്ഷയ്കുമാര്‍ തികാനെ, കോൺസ്റ്റബിൾമാരായ ശർമിള സലുൻഖേ, ദീപാലി പവാർ എന്നിവരാണ് എസ്ഐടിയിലെ മറ്റ് അംഗങ്ങൾ.