ന്യൂ​​ഡ​​ൽ​​ഹി: ഈ ​​വ​​ർ​​ഷം 1,75,025 ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് ഹ​​ജ്ജി​​ന് അ​​നു​​മ​​തി. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഇ​​ന്ത്യ​​യും സൗ​​ദി അ​​റേ​​ബ്യ​​യും ത​​മ്മി​​ൽ ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ ഒ​​പ്പി​​ട്ടു.

ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ​​മ​​ന്ത്രി കി​​ര​​ൺ റി​​ജു​​ജു​​വും ഹ​​ജ്ജി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള സൗ​​ദി അ​​റേ​​ബ്യ​​ൻ മ​​ന്ത്രി തൗ​​ഫി​​ഖ് ബി​​ൻ ഫ​​സ്വാ​​ൻ അ​​ൽ റാ​​ബി​​യ​​യും ത​​മ്മി​​ൽ ജി​​ദ്ദ​​യി​​ലാ​​ണ് ക​​രാ​​റി​​ലൊ​​പ്പി​​ട്ട​​ത്.