സിയാചിനിൽ ഇന്റർനെറ്റ് ലഭ്യമാക്കി ജിയോ
Tuesday, January 14, 2025 3:08 AM IST
ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാചിനിലും ഇന്റർനെറ്റ് ലഭ്യമാക്കി റിലയൻസ് ജിയോ.
സിയാചിനിലെ സൈനിക പോസ്റ്റിൽ ഇനി വേഗമേറിയ ഇന്റർനെറ്റ് സംവിധാനം ലഭ്യമാകുമെന്ന് ടെലികോം കമ്പനി അറിയിച്ചു.
ജനുവരി 15ലെ കരസേനാ ദിനത്തിന് മുന്നോടിയായി സൈന്യവുമായി സഹകരിച്ച് സിയാചിൻ ഹിമാനിയിൽ 4ജി, 5ജി നെറ്റ്വർക്ക് ലഭ്യമാക്കിത്തുടങ്ങി. മൈനസ് 50 ഡിഗ്രി രേഖപ്പെടുത്തുന്ന 16,000 അടി ഉയ രത്തിലുള്ള കാരക്കോരം റേഞ്ചിലും നെറ്റ്വർക് ഉറപ്പാക്കിയെന്നും കമ്പനി വക്താവ് പറഞ്ഞു.