സ്ഫോടനത്തിൽ പത്തു വയസുകാരിക്കു പരിക്ക്
Tuesday, January 14, 2025 3:08 AM IST
സുക്മ: ഛത്തീസ്ഗഢിൽ സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പത്തു വയസുകാരിക്ക് പരിക്കേറ്റു.
തിമ്മപുരം ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടി സ്ഫോടകവസ്തുവിൽ ചവിട്ടിയതാണു അപകടകാരണമെന്നു പോലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനായി മാവോയിസ്റ്റുകൾ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നത് പതിവാണ്.