ന്യൂ​​ഡ​​ൽ​​ഹി: സി​​ബി​​ഐ മു​​ൻ ഡ​​യ​​റ​​ക്ട​​ർ വി​​ജ​​യ് ശ​​ങ്ക​​ർ (76) അ​​ന്ത​​രി​​ച്ചു. ദീ​​ർ​​ഘ​​കാ​​ല​​മാ​​യി ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ നേ​​രി​​ടു​​ക​​യാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം നോ​​യി​​ഡ​​യി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലിരുന്ന അദ്ദേ ഹം ഇന്നലെയാണ് അ​​ന്തരിച്ചത്. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ പ​​ഠ​​ന​​ത്തി​​നാ​​യി എ​​യിം​​സി​​ന് കൈ​​മാ​​റും.


2005 ഡി​​സം​​ബ​​ർ 12 മു​​ത​​ൽ 2008 ജൂ​​ലൈ 31 വ​​രെ​​യാ​​യി​​രു​​ന്നു സി​​ബി​​ഐ ത​​ല​​പ്പ​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ബി​​എ​​സ്എ​​ഫ് ഐ​​ജി, സ​​ശാ​​സ്ത്ര സീ​​മാ ബെ​​ൽ എ​​ന്നി​​വ​​യു​​ടെ ത​​ല​​വ​​നാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​രു​​ന്നു.