മോ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സ് ബൈ​സ​ണ്‍​വാ​ലി​ക്ക് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍
Wednesday, September 4, 2024 6:11 AM IST
അ​ടി​മാ​ലി: മു​നി​യ​റ​യി​ല്‍നി​ന്നു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സ് രാ​ത്രി​യി​ല്‍ മോ​ഷ്ടി​ച്ച് ക​ട​ത്തി. മോ​ഷ്ടി​ച്ച് ക​ട​ത്തു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബ​സ് ബൈ​സ​ണ്‍​വാ​ലി നാ​ല്‍​പ്പ​തേ​ക്ക​റി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

അ​ടി​മാ​ലി - നെ​ടു​ങ്ക​ണ്ടം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ മോ​ഷ്ടി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ച് മു​നി​യ​റ ഭാ​ഗ​ത്താ​യി​രു​ന്നു ബ​സ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ത്. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ജീ​വ​ന​ക്കാ​ര്‍ അ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​യി.


പി​ന്നീ​ട് രാ​ത്രി​യി​ല്‍ അ​ജ്ഞാ​ത​ര്‍ ബ​സ് മോ​ഷ്ടി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്നു. ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്ന് ബൈ​സ​ണ്‍​വാ​ലി നാ​ല്‍​പ്പ​തേ​ക്ക​റി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ത​യോ​ര​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലും മ​ണ്‍​തി​ട്ട​യി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബ​സ് വ​ന്ന വ​ഴി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ശേ​ഖ​രി​ച്ച് സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.