വി​ദ്യാ​ർ​ഥിനി മ​രി​ച്ച​ത് പാ​മ്പുക​ടി​യേ​റ്റാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
Monday, September 2, 2024 11:57 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ​വ. യു​പി സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി സൂ​ര്യ (11) മ​രി​ച്ച​ത് പാ​ന്പു​ക​ടി​യേ​റ്റ​തി​നാ​ലാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച സ്കൂ​ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക്ക് വീ​ണു പ​രി​ക്കേ​റ്റി​രു​ന്നു.

കു​ട്ടി​യു​ടെ ഇ​ട​തു കാ​ലി​ന് നീ​ര് വയ്​ക്കു​ക​യും ശ​രീ​ര​മാ​സ​ക​ലം ഇ​ത് വ്യാ​പി​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.


തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് വി​ഷ​ബാ​ധ​യേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യ​ത്. മൃ​ത​ദേ​ഹം പ​ശു​മ​ല​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ എ​ത്തി​ച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പ​ശു​മ​ല പൊ​തു സ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.