മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി: കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി
Wednesday, September 4, 2024 6:11 AM IST
തൊ​ടു​പു​ഴ: അ​ധോ​ലോ​ക സം​ഘ​മാ​യി മാ​റി​യ കേ​ര​ള പോ​ലീ​സി​ന്‍റെ ധാ​ർ​മി​കത്ത​ക​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു. പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


റോ​യ് കെ. ​പൗ​ലോ​സ്, നി​ഷ സോ​മ​ൻ, ഷി​ബി​ലി സാ​ഹി​ബ്, എ​ൻ.​ഐ. ബെ​ന്നി. വി.​ഇ.​ താ​ജു​ദ്ദീ​ൻ, ജോ​സ് അ​ഗ​സ്റ്റി​ൻ , ടി.​ജെ.​ പീ​റ്റ​ർ, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, നോ​ജ് കോ​ക്കാ​ട്ട്, എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ് ,എം.​എ​ച്ച്.​ സ​ജീ​വ്, കെ.​കെ. തോ​മ​സ്, ടോ​മി പാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.