അ​മ്മ​യെ ഉപദ്രവിച്ച മ​ക​ൻ പി​ടി​യി​ൽ
Wednesday, September 4, 2024 6:11 AM IST
ക​രി​മ​ണ്ണൂ​ർ: അ​മ്മ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റു​ന്പാ​ല​മ​റ്റം പ​ടി​ക്കു​ഴി​യി​ൽ ഗി​രോ​ഷി​നെ (39) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​റു​ന്പാ​ല​മ​റ്റ​ത്തുനി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​യാ​ൾ മ​ർ​ദി​ച്ച​തി​നെത്തു​ട​ർ​ന്ന് മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.


എ​സ്ഐമാ​രാ​യ ഹാ​ഷ്മി, ജോ​സ് ജോ​ണ്‍, ബേ​ബി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷാ​ന​വാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 2018-ൽ ​അ​ടി​മാ​ലി​യി​ൽ വീ​ട്ട​മ്മ​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ് ഗി​രോ​ഷ്. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മാ​താ​വി​നെ ഉ​പ​ദ്ര​വി​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.